കാരുണ്യനിധിയുമായി സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ്.

രാജപുരം: കാലിച്ചാനടുക്കം ഗവണ്‍മെന്റ് ഹൈസ്‌ക്കൂളിലെ സ്‌കൗട്ട് ഗൈഡ് ബുള്‍ബുള്‍ കുട്ടികള്‍ വീടുകളില്‍ കാരുണ്യനിധി കുടുക്കയില്‍ ശേഖരിച്ച
തുക ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കി മാതൃകയാകുന്നു. കുട്ടികള്‍ കിട്ടുന്ന നാണയത്തുട്ടുകള്‍ മിച്ചം വെച്ചാണ് കാരുണ്യനിധി ഒരുക്കിയത്.. കാഞ്ഞങ്ങാട് വിദ്യഭ്യാസ ജില്ലയിലെ മികച്ച സ്‌കൗട്ട് ഗൈഡ് യൂണിറ്റായ ഈ യൂണിറ്റ് വര്‍ഷങ്ങളായി ഈ പ്രവര്‍ത്തനം നടത്തി വരുന്നു..സമീപ പ്രദേശങ്ങളിലെ നിര്‍ദ്ധനരായ രോഗികള്‍ക്കാണ് ചികിത്സാ സഹായം നല്‍കുന്നത്. ഈ വര്‍ഷം 3 രോഗികള്‍ക്കും ഹോസ്ദുര്‍ഗ് ഉപജില്ല സ്‌കൗട്ട് ഗൈഡ് നിര്‍മ്മിക്കുന്ന സ്‌നേഹഭവനത്തിനും സഹായം നല്‍കാനാണ് ഉദ്ദേശിക്കുന്നത്.

Leave a Reply