- രാജപുരം: ഫൊറോനയില്‍ ഏഴ് ദിവസം നീണ്ടു നില്‍ക്കുന്ന വിശ്വസ വിരുന്നിന് ആരംഭം കുറിച്ചു. കുട്ടികളുടെ മനസ്സില്‍ ആത്മിയ സംസ്‌കാരം വളര്‍ത്തിയെടുക്കാന്‍ അവരെ സമൂഹത്തിന് നന്മയുളളവരായി മാറ്റിയെടുക്കുക എന്നതാണ് വിശ്വാസ പരിശിലനത്തിന്റെ ലക്ഷ്യമെന്ന് കോട്ടയം അതിരൂപതാ വിശ്വാസ പരിശിലന കമിഷന്‍ ചെയര്‍മാര്‍ റവ. ഫാ.ജിജോ നെല്ലിതാണ്ടയില്‍ പറഞ്ഞു. രാജപുരം ഫൊറോന ദേവാലയത്തില്‍ ഒരാഴ്ച്ചനീണ്ടു നില്‍ക്കുന്ന വിശ്വസ പരിശിലന ക്ലാസ് .റവ.ഫാ.ജിജോ നെല്ലിതണ്ടതില്‍ ഉദ്ഘാടനം ചെയ്യ്തു. രാവിലെ വി.കുര്‍ബാനക്ക് ശേഷം കുട്ടികളുടെ വിശ്വാസ പ്രഖ്യാപന റാലിയോടെ ആരംഭിച്ചു .ഫൊറോന വികാരി ഫാ.ഷാജി വടകേതൊട്ടി അദ്ധ്യക്ഷദ്ധ വഹിച്ചു. ജെയിംസ് ഒരപ്പങ്കല്‍ ,സി.മെര്‍ലിന്‍ ,സി .അലക് സിന്‍ ,സി.ഉദയ, എന്നിവര്‍ സംസരിച്ചു .രാജപുരം ഫൊറോനയിലെ എല്ലാ ദേവലയങ്ങളിലും ഏഴ് ദിവസങ്ങളിലായി നടക്കുന്ന വിശ്വാസ വിരുന്ന് ഇന്ന് ആരംഭിച്ചു.