പതിനാലാം വാർഡ് ജാഗ്രതാ സമിതിയുടെ നേതൃത്വത്തിൽ വീടുകളിൽ ബോധവൽക്കരണം നടത്തി.

പതിനാലാം വാർഡ് ജാഗ്രതാ സമിതിയുടെ നേതൃത്വത്തിൽ വീടുകളിൽ ബോധവൽക്കരണം നടത്തി.

രാജപുരം: ആരോഗ്യ പ്രവർത്തകരുടെയും പതിനാലാം വാർഡ് ജാഗ്രതാ സമിതി അംഗങ്ങളുടെയും നേതൃത്വത്തിൽ മഞ്ഞങ്ങാനം, കോഴിമുള്ള് ഭാഗങ്ങളിൽ ഗൃഹ സമ്പർക്കം നടത്തി. വർദ്ധിച്ചു വരുന്ന കോവിഡ് സാഹചര്യത്തെക്കുറിച്ചും കൊതുക് വളരാതിരിക്കാൻ സ്വീകരിക്കേണ്ട മുൻകരുതലുകളെ കുറിച്ചും, ഉറവിട നശീകരണത്തെ കുറിച്ചും ബോധവൽക്കരണം നടത്തി. വാർഡംഗം എം.കൃഷ്ണകുമാർ, ജെഎച്ച് ഐ ജോബി ജോസഫ് , കെ.കുമാരൻ മഞ്ഞങ്ങാനം എന്നിവർ നേതൃത്വം നൽകി.

Leave a Reply