രാജപുരം: പാണത്തൂർ പരിയാരത്ത് നടന്ന വാഹനാപകടത്തിൽ മരണപ്പെട്ട കുടുംബാഗങ്ങളെ സഹായിക്കുന്നതിനായി ജനശ്രീ പനത്തടി മണ്ഡലം സഭയുടെ നേതൃത്വത്തിൽ സമാഹരിച്ച സഹായധനം പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദിന് ജനശ്രീ മണ്ഡലം ചെയർമാൻ എം.ജയകുമാർ കൈമാറി.വൈസ്: പ്രസിഡന്റ് പി.എം.കുര്യാക്കോസ്, ജനശ്രീ മണ്ഡലം സെക്രട്ടറി വിനോദ് ഫിലിപ്പ്, സഹായ കമ്മറ്റി കൺവീനർ എം.എം.തോമസ്, പഞ്ചായത്തംഗങ്ങളായ കെ.ജെ.ജെയിംസ്, എൻ.വിൻസെന്റ്, രാധാ സുകുമാരൻ, വക്കീൽ രാജു, സണ്ണി മാഷ്,വിനോദ് കുമാർ മുന്തന്റെമൂല, അജി ജോസഫ്, രാജീവ് തോമസ്, ലതാ അരവിന്ദ്, സുപ്രിയ ശിവദാസ്, കെ.കെ. വേണുഗോപാൽ, മഞ്ജുഷ, പ്രീതി മനോജ്, തുടങ്ങിയവർ സംബന്ധിച്ചു.