നാട്ടുകാരുടെ എതിർപ്പിനെ തുടർന്ന് ടാർമിക്സിങ്ങ് പ്ലാന്റ് അടച്ചുപൂട്ടാൻ തീരുമാനം.

നാട്ടുകാരുടെ എതിർപ്പിനെ തുടർന്ന് ടാർമിക്സിങ്ങ് പ്ലാന്റ് അടച്ചുപൂട്ടാൻ തീരുമാനം.

രാജപുരം: കോടോം ബേളൂർ പഞ്ചായത്തിലെ ഒന്നാം വാർഡിൽ വയമ്പ്, പറക്കളായി, നേരം കാണാ തടുക്കം തുടങ്ങിയ ജനവാസ കേന്ദ്രങ്ങൾക്ക് നടുവിലായി പ്രവർത്തിക്കുന്ന അനധികൃത ടാർ മിക്സിങ്ങ് പ്ലാന്റ് നാട്ടുകാരുടെ എതിർപ്പിനെ തുടർന്ന് അടച്ചുപൂട്ടാൻ തീരുമാനം. പ്രദേശവാസികൾക്ക് ആരോഗ്യപ്രശ്നങ്ങൾ ചുണ്ടിക്കാട്ടി വൻ പ്രതിഷേധം ഉയർന്നിരുന്നു. ഇന്നലെ പ്ലാന്റിനെതിരെ ബിജെപി നടത്തിയ പ്രതിഷേധ മാർച്ചിനെ തുടർന്നാണ് പോലീസ് ഇടപെട്ട് പ്ലാന്റ് മാനേജ്മെന്റും ബിജെപി പ്രതിനിധികളും ചേർന്ന് നടത്തിയ ചർച്ചയിൽ പ്രവർത്തനം നിർത്താൻ തീരുമാനമായത്. ഏറ്റെടുത്ത റോഡ് ടാറിങ് പ്രവൃത്തികൾ പൂർ ത്തിയാക്കി ഈ മാസം 25 നകം പ്ലാന്റ് അടച്ച് പൂട്ടും.

Leave a Reply