പാണത്തൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിന് കായകല്‍പ്പ് അവാര്‍ഡ്.

രാജപുരം: പനത്തടി പഞ്ചായത്തിലെ പാണത്തൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിന് സംസ്ഥാന സര്‍ക്കാരിന്റെ കായകല്‍പ്പ് അവാര്‍ഡ്. പ്രാഥമികാരോഗ്യ കേന്ദ്ര വിഭാഗത്തിലാണ് ജില്ലയില്‍ പാണത്തൂര്‍ കുടുംബാരോഗ്യ കേന്ദ്രം ഒന്നാമതെത്തിയത്. ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും നടത്തിയ പരിശോധനകള്‍ക്ക് ശേഷമാണ് അവാര്‍ഡ് നിര്‍ണയിക്കുന്നത്. പ്രാഥമിക ആരോഗ്യ കേന്ദ്ര വിഭാഗത്തില്‍ ജില്ലയില്‍ ഒന്നാമതെത്തുന്ന ആശുപത്രിക്ക് 2 ലക്ഷം രൂപയാണ് അവാര്‍ഡ് തുക.

Leave a Reply