ചുള്ളിക്കരയില്‍ ബോര്‍വെല്‍ വണ്ടി തോട്ടിലേക്ക് മറിഞ്ഞ് ഡ്രൈവര്‍ക്ക് പരിക്ക്.

രാജപുരം: ചുള്ളിക്കര ഡോണ്‍ ബോസ്‌കോ സ്ഥാപനത്തിന് സമീപം സംസ്ഥാന പാതയില്‍ ബോര്‍വെല്‍ വണ്ടി തോട്ടിലേക്ക് മറിഞ്ഞ് ഡ്രൈവര്‍ക്ക് പരിക്ക്. ഗുരുതരമായി പരുക്കേറ്റ ഡ്രൈവറെ ആദ്യം പൂടംകല്ല് താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. തമിഴ് നാട് രജിസ്‌ട്രേഷനുള്ള കുഴല്‍ കിണര്‍ കുഴിക്കുന്ന ചെറിയ വാഹനമാണ് മറിഞ്ഞത്.

Leave a Reply