മരം കയറ്റി അമിത ലോഡുമായി വന്ന ലോറി പൈനിക്കരയില്‍ അപകടത്തില്‍പ്പെട്ടു.

രാജപുരം: മരം കയറ്റി അമിത ലോഡുമായി രാജപുരം ഭാഗത്തുനിന്നും പടന്നക്കാട്ടേയ്ക്ക് പോകുകയായിരുന്ന ലോറി പൈനിക്കര വളവില്‍ അപകടത്തില്‍ പെട്ടു. ലോറിയുടെ പുറകിലേയ്ക്ക് നീണ്ടുനിന്ന മരത്തിന്റെ അമിതഭാരം മൂലം മുന്‍വശം പൊങ്ങിയാണ് അപകടം സംഭവിച്ചത് . ഇന്നലെ രാത്രി 9 മണിയോടെയാണ് അപകടം. ജെസിബിയുടെ സഹായത്തോടെ മൂന്ന് മണിക്കുര്‍ നീണ്ട പ്രയത്‌നം കൊണ്ട് മരം താഴെയ്ക്ക് തളളിയിട്ട് ലോറി ശരിയാക്കി ഗതാഗതം പുനസ്ഥാപിക്കുകയായിരുന്നു. രാജപുരം സിഐ വി.ഉണ്ണികൃഷ്ണന്റെ നേതൃത്വത്തില്‍ പോലിസും സ്ഥലത്തെത്തി.

Leave a Reply