വാഹനമിടിച്ച് പരുക്കേറ്റ കാട്ടുപന്നിയെ വനപാലകരുടെ നിര്‍ദേശത്തോടെ വെടിവച്ചു കൊന്നു.

രാജപുരം: വാഹനമിടിച്ച് പരുക്കേറ്റ പന്നിയെ പിന്നീട് വനപാലകരുടെ നിര്‍ദേശത്തില്‍ വെടിവച്ചു കൊന്നു. ഇന്നു രാവിലെ രാജപുരം മുണ്ടോട്ട് വളവില്‍ ഓടയിലാണ് വാഹനം ഇടിച്ചു പരുക്കേറ്റ നിലയില്‍ പന്നിയെ കണ്ടത്. വനപാലകരെ അറിയിച്ചതനുസരിച്ച് സ്ഥലത്തെത്തി പന്നിയെ വെടിവച്ച് കൊന്ന് സംസ്‌കരിച്ചു. തേമനംപുഴയിലെ ഗണ്‍ ലൈസന്‍സി കെ. അരവിന്ദാക്ഷനാണ് പന്നിയെ വെടിവച്ചത്.

Leave a Reply