രാജപുരം: കോട്ടയം അതിരൂപതയുടെ സാമൂഹിക സേവന വിഭാഗമായ മലബാര്‍ സോഷ്യല്‍ സര്‍വീസ് സൊസൈറ്റി, രാജപുരം മേഖലയിലെ ഗ്രാമീണ വനിതകളുടെ സ്വയംതൊഴില്‍ സംരംഭത്തിന് ആവശ്യമായ ഉപകരണങ്ങള്‍ വിതരണം ചെയ്തു. പദ്ധതിയുടെ വിതരണ ഉദ്ഘാടനം കള്ളാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി കെ നാരായണന്‍ നിര്‍വഹിച്ചു. മലബാര്‍ സോഷ്യല്‍ സര്‍വീസ് സൊസൈറ്റി സെക്രട്ടറി ഫാദര്‍ സിബിന്‍ കൂട്ടകല്ലുങ്കല്‍, പൂക്കയം സെന്റ് സ്റ്റീഫന്‍സ് പള്ളി വികാരി ഫാദര്‍ ഷിനോജ് വെള്ളായിക്കല്‍, മാസ്സ് റീജണല്‍ കോര്‍ഡിനേറ്റര്‍ആന്‍സി ജോസഫ് എന്നിവര്‍ സന്നിഹിതരായിരുന്നു. മലബാര്‍ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ പ്രവര്‍ത്തന പരിധിയില്‍ ഉള്ള പ്രദേശങ്ങളിലെ ഗ്രാമീണ വനിതകളെ സ്വയം തൊഴില്‍ സംരംഭങ്ങളിലൂടെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി വിഭാവനം ചെയ്തു നടപ്പിലാക്കി വരുന്നത്.