രാജപുരം : മാലക്കല്ല് ലൂര്‍ദ് മാതാ പള്ളിയില്‍ പരിശുദ്ധ ലൂര്‍ദ് മാതാവിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാള്‍ 25, 26, 27 തീയതികളില്‍ നടക്കും. 25 ന് രാവിലെ 6.40 ന് വികാരി ഫാ.മാത്യു കന്നുവെട്ടിയേല്‍ പതാക ഉയര്‍ത്തും, 6.45 ന് ലദീഞ്ഞ്, വിശുദ്ധ കുര്‍ബാന, പരേത സ്മരണ. 26 ന് രാവിലെ 7 ന് ആഘോഷമായ പാട്ട് : കുര്‍ബാന. ഫാ. ജിസ്‌മോന്‍ മഠത്തില്‍ കാര്‍മികത്വം വഹിക്കും. വൈകിട്ട് 5.45 ന് വാദ്യമേളങ്ങള്‍ പതിനെട്ടാംമൈല്‍ കുരിശുപള്ളിയില്‍ . 6.45 ന് ലദീഞ്ഞ്, പ്രദക്ഷിണം, 8.30 ന് തിരുനാള്‍ സന്ദേശം ഫാ.ജെഫ്രിന്‍ തണ്ടാശ്ശേരില്‍, 9 ന് പരിശുദ്ധ കുര്‍ബാനയുടെ ആശീര്‍വാദം ഫാ.ജോര്‍ജ് പുതുപ്പറമ്പില്‍ കാര്‍ മികത്വം വഹിക്കും. 27 ന് രാവിലെ 6.45 ന് വിശുദ്ധ കുര്‍ബാന, 9.45 ന് ആഘോഷമായ തിരുനാള്‍ റാസ ഫാ.ജെഫിന്‍ ഒഴുങ്ങാലില്‍ കാര്‍മികത്വം വഹിക്കും. ഫാ.ലിജു മുളകുമറ്റത്തില്‍, ഫാ.ജോയല്‍ മുകളേല്‍, ഫാ.ജിബിന്‍ താഴത്തുവെട്ടത്ത് എന്നിവര്‍ സഹകാര്‍മികരാകും. ഫാ.ജിന്‍സണ്‍ കൊട്ടിയാനിക്കല്‍ തിരുനാള്‍ സന്ദേശം നല്‍കും. ഉച്ചയ്ക്ക് 12.30 ന് പ്രക്ഷിണം, 1 ന് വിശുദ്ധ കുര്‍ബാനയുടെ ആശീര്‍വാദം . ഫാ.തോമസ് പട്ടാംകുളം കാര്‍ മികത്വം വഹിക്കും.