രാജപുരം: പൂടംങ്കല്ല് സുന്നി മാനേജ്‌മെന്റ് അസോസിയേഷന്‍ (എസ് എം എ ) കാഞ്ഞങ്ങാട് മേഖല കമ്മിറ്റി ചുള്ളിക്കര അയ്യങ്കാവ് ഇസ്സത്തുല്‍ ഇസ്ലാം മദ്‌റസയില്‍ മാനേജ്‌മെന്റ് സമ്മിറ്റ് സംഘടിപ്പിച്ചു.മേഖല പ്രസിഡന്റ് മടിക്കൈ അബ്ദുല്ല ഹാജി അധ്യക്ഷതയില്‍ എസ് എം എ കാസര്‍ക്കോട് ജില്ലാ പ്രസിഡന്റ് അബ്ദുല്‍ ഖാദര്‍ സഅദി കൊല്ലമ്പാടി സംഗമം ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി അബ്ദു റസ്സാഖ് സഖാഫി പള്ളങ്കോട് , ജില്ലാ വൈസ് പ്രസിഡന്റ് ബശീര്‍ മങ്കയം ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി. കേരള മുസ്ലിം ജമാഅത്ത് ജില്ലാ സെക്രട്ടറി മദനി അബ്ദുല്‍ ഹമീദ്, കാഞ്ഞങ്ങാട് സോണ്‍ പ്രസിഡന്റ് അബ്ദുല്ലാഹി സഅദി എസ് ജെ എം പരപ്പ റെയ്ഞ്ച് പ്രസിഡന്റ് അബ്ദുല്‍ ഹമീദ് സഖാഫി എസ് വൈ എസ് സോണ്‍ ഫിനാന്‍സ് സെക്രട്ടറി ശിഹാബുദ്ദീന്‍ അഹ്‌സനി ആശംസ പ്രസംഗം നടത്തിമഹല്ലുകളില്‍ വര്‍ധിച്ചു വരുന്ന ജീര്‍ണ്ണത അവസാനിപ്പിക്കുവാന്‍ വേണ്ടി മഹല്ലുകളില്‍ ബോധവല്‍ക്കരണ ക്ലാസ്സുകള്‍ സംഘടിപ്പിക്കുക, ഏല്ലാ മദ്‌റസാ ,പള്ളി,സ്ഥാപനങ്ങളില്‍ മാര്‍ച്ച് നാലിന് മദ്‌റസാ ദിന ഫണ്ട് സമാഹരണം വിജയിപ്പിക്കുവാന്‍ തീരുമാനിച്ചു .അബ്ദുല്ല ഹാജി അയ്യങ്കാവ് ,അബ്ദുല്‍ ഖാദര്‍ സഖാഫി ആറങ്ങാടി , അസ്അദ് നഈമി , അബ്ദുറഹ്‌മാന്‍ നൂറാനി , ഉസ്മാന്‍ സഖാഫി , അബ്ദുല്‍ ഹമീദ് , കെ.പിനൗഷാദ് എന്നിവര്‍ സംബന്ധിച്ചു.ജനറല്‍ സെക്രട്ടറി അബ്ദുല്ല മൗലവി പരപ്പ സ്വാഗതവും സെക്രട്ടറി ശിഹാബുദ്ദീന്‍ അഹ്‌സനി പാണത്തൂര്‍ നന്ദിയും പറഞ്ഞു.