
രാജപുരം : സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് കലാഭവന്‍ മണിയുടെ സ്മരണാര്‍ത്ഥം സംഘടിപ്പിക്കുന്ന മണിനാദം നാടന്‍ പാട്ട് സംസ്ഥാന തല മത്സരത്തിന്റെ ഭാഗമായുള്ള ജില്ലാതല നാടന്‍ പാട്ട് മത്സരത്തില്‍ വണ്ണാത്തിക്കാനം ഓര്‍മ യുവ ക്ലബ്ബ് ഒന്നാം സ്ഥാനം നേടി.യുവ ക്ലബ്ബ് ബേഡഡുക്ക രണ്ടാം സ്ഥാനവും,ഫൈറ്റേഴ്സ് ക്ലബ് പേരൂര്‍ മൂന്നാം സ്ഥാനവും നേടി… വിജയികള്‍ക്ക് 25000,10000,5000 ക്യാഷ് പ്രൈസും സര്‍ട്ടിഫിക്കറ്റും സമ്മാനമായി യുവജന ക്ഷേമ ബോഡ് നല്‍കും. സംസ്ഥാന തല മത്സരം മാര്‍ച്ച് 6ന് കലാഭവന്‍ മണി ദിനത്തില്‍ ചാലക്കുടിയില്‍ നടക്കും.