റാണിപുരം വനത്തില്‍ പുതിയ പക്ഷിയിനത്തെ കണ്ടെത്തി.

രാജപുരം: ജില്ലയിലെ പക്ഷികളുടെ പട്ടികയിലേക്ക് വയനാട് ലാഫിങ് ത്രഷ് എന്ന പുതിയ അതിഥി കൂടി പറന്നെത്തി. ജില്ലയില്‍ ആദ്യമായാണ് വയനാട് ലാഫിങ് ത്രഷിനെ കണ്ടെത്തുന്നത്. റാണിപുരം വനമേഖലയില്‍ കഴിഞ്ഞ ദിവസം നടത്തിയ സര്‍വേയിലാണ് പക്ഷിയെ കണ്ടെത്തിയത്. വനംവകുപ്പ്, കാസര്‍കോട് ബേഡേഴ്‌സ് കൂട്ടായ്മ, മേല്‍പറമ്പിലെ പറവ കൂട്ടായ്മ എന്നിവ ചേര്‍ന്നാണ് സര്‍വേ നടത്തിയത്. 92 ഇനങ്ങളെയാണ് സര്‍വേയില്‍ കണ്ടെത്തിയത്. വനം കാഞ്ഞങ്ങാട് റേഞ്ച് ഫോറസ്റ്റ് ഓഫിസര്‍ കെ.അഷറഫ്, സെക്ഷന്‍ ഫോസ്റ്റ് ഓഫിസര്‍ ബി.ശേശപ്പ, ബിഎഫ്ഒമാരായ ടി.എം.സിനി, ആര്‍.കെ.രാഹുല്‍, എം.പി.അഭിജിത്ത്, അലീഷ, കാസര്‍കോട് ബേഡേഴ്‌സ് കൂട്ടായ്മയിലെ അംഗങ്ങളായ ശ്രീകാന്ത്, രാജു കിദൂര്‍, ശ്യാംകുമാര്‍ പുറവങ്കര, ശ്രീഹരി, വനം വകുപ്പ് വാച്ചര്‍മാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Leave a Reply