ബേളൂര്‍ മഹാശിവക്ഷേത്രത്തില്‍ ശിവരാത്രി ആറാട്ട് മഹോത്സവത്തിന് കൊടിയേറി.

രാജപുരം: അട്ടേങ്ങാനം ബേളൂര്‍ മഹാശിവക്ഷേത്രത്തില്‍ ശിവരാത്രി ആറാട്ട് മഹോത്സവത്തിന് ഇന്നു രാവിലെ തന്ത്രി എ.കെ.കൃഷ്ണദാസ് വാഴുന്നവര്‍ കൊടിയേറ്റി. നാളെ രാവിലെ 5 ന് പള്ളിയുണര്‍ത്തല്‍, ഗണപതിഹോമം, പൂജകള്‍, കലശാഭിഷേകം, 12 ന് മഹാപൂജ, വൈകിട്ട് 6 ന് ദീപാരാധന, അത്താഴപൂജ, ശ്രീഭൂതബലി എഴുന്നള്ളത്ത്. 27 ന് രാവിലെ 5 മുതല്‍ പൂജകള്‍, 12 ന് മഹാപൂജ, വൈകിട്ട് ദീപാരാധന, ശ്രീഭൂതബലി എഴുന്നള്ളത്ത്, അരയാല്‍ തറയിലേക്ക് എഴുന്നള്ളിച്ച് പൂജ, 28 ന് രാവിലെ 5 മുതല്‍ പൂജകള്‍, ഗണപതി ഹോമം, കലശാഭിഷേകം നാഗത്തില്‍ ആയില്യം, 12 ന് മഹാപൂജ, വൈകിട്ട് 6 മുതല്‍ പള്ളിവേട്ട, ക്ഷേത്ര അരയാല്‍ തറയില്‍ പൂജ, ക്ഷേത്ര പ്രദക്ഷിണം ചെയ്ത് മാര്‍ച്ച് 1 ന് രാവിലെ 6 ന് കണികാണിക്കല്‍, നടതുറക്കല്‍, അകത്തെ പൂജാദി കര്‍മങ്ങള്‍, തെയ്യം പള്ളിയറയില്‍ അരിത്രാവല്‍ ഭജനമന്ദിരത്തില്‍ പൂജ, 12 ന് മഹാപൂജ, വൈകിട്ട് 6 മുതല്‍ ആറാട്ട് എഴുന്നള്ളത്ത്, ആറാട്ട് ബലി, തിരിച്ചെഴുള്ളത്ത് രാത്രി 8 ന് തെയ്യങ്ങളുടെ തുടങ്ങല്‍, തുടര്‍ന്ന് വസന്തമണ്ഡപത്തില്‍ പൂജ നൃത്തോത്സവം 11 ന് കൊടിയിറക്കം, ആറാട്ട് കലശാഭിഷേകം, മഹാപൂജ, ദീപാരാധന, നിറമാല, അത്താഴപൂജ, 12 ന് പൊട്ടന്‍ തെയ്യത്തിന്റെ പുറപ്പാട്. മാര്‍ച്ച് 2 ന് രാവിലെ 9 ന് ചാമുണ്ഡിയമ്മയുടെ പുറപ്പാട് 11 ന് വിഷ്ണുമൂര്‍ത്തിയുടെ പുറപ്പാട്.

Leave a Reply