
രാജപുരം: കാലിച്ചാനടുക്കം ഗവണ്‍മെന്റ് ഹൈസ്‌ക്കൂള്‍ സ്റ്റുഡന്റ് യൂണിറ്റിന്റെ നേതൃത്വത്തില്‍
ലഹരിക്കെതിരെ തയ്യാറാക്കിയ ടെലിഫിലിം ഈയാംപാറ്റ
സി ഡി പ്രകാശനം ചെയ്തു.
ഹോസ്ദുര്‍ഗ് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി.അശോക് കുമാര്‍ പ്രകാശനം ചെയ്തു. വാര്‍ഡ് മെമ്പര്‍ അഡ്വക്കറ്റ് പി.ഷീജ അദ്ധ്യക്ഷത വഹിച്ചു
ഹെഡ്മിസ്ട്രസ് ഷേര്‍ളി ജോര്‍ജ് സ്വാഗതം പറഞ്ഞു. പിടിഎ പ്രസിഡന്റ് ടി.വി .ജയചന്ദ്രന്‍, മദര്‍ പിടിഎ പ്രസിഡന്റ് സി.ജയശ്രീ, സീനിയര്‍ അസിസ്റ്റന്റ് കെ.പി .ബാബു, സ്റ്റാഫ് സെക്രട്ടറി വി.വി.മിനി, ആഘോഷ കമ്മറ്റി കണ്‍വീനര്‍ വി.കെ.ഭാസ്‌കരന്‍, എസ് പി സി ചാര്‍ജ് വഹിക്കുന്ന കെ.വി.പത്മനാഭന്‍, സിജിമോള്‍ എന്നിവര്‍ സംസാരിച്ചു.