രാജപുരം: ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ നടന്നതും കത്തോലിക്കാ സഭ ഔദ്യോഗികമായി അംഗീകരിച്ചതുമായ 101 ദിവ്യകാരുണ്യ അത്ഭുതങ്ങളുടെ എക്‌സിബിഷന്‍ പനത്തടി സെന്റ് ജോസഫ് ഫൊറോന ദേവാലയത്തില്‍ രാജപുരം ഫൊറോന വികാരി ഫാ.ജോര്‍ജ് പുതുപ്പറമ്പില്‍ ഉദ്ഘാടനം ചെയ്തു.പനത്തടി ഫൊറോന വികാരി ഫാ.തോമസ് പട്ടാംകുളം അധ്യക്ഷത വഹിച്ചു.ഫാ. ജോസഫ് തടത്തില്‍, അസിസ്റ്റന്റ് വികാരി ഫാ.ആല്‍ഫിന്‍ ചെറുശ്ശേരില്‍, ഇടവക കോ-ഓര്‍ഡിനേറ്റര്‍ തങ്കച്ചന്‍ ചാന്തുരുത്തില്‍, ട്രസ്റ്റിമാരായ ജോയി കിഴുതറ, ബാബു പാലാപ്പറമ്പില്‍ , ജോജി തിരുതാളില്‍ ,ജോമോന്‍ മണിയംകുളം, സിസ്റ്റര്‍ ജോസ് ലിന്‍, ജിജി പ്ലാത്തറ എന്നിവര്‍ സംസാരിച്ചു.19 ന് നടക്കുന്ന വിശുദ്ധ യൗസേപ്പ് പിതാവിന്റെ മരണത്തിരുനാളിന് ഒരുക്കമായുള്ള ഊട്ടുനേര്‍ച്ചയുടെ ഭാഗമായാണ് ദിവ്യകാരുണ്യ അത്ഭുതങ്ങളുടെ എക്‌സിബിഷന്‍ സംഘടിപ്പിച്ചത് . രാവിലെ 11 മുതല്‍ മുതല്‍ വൈകിട്ട് ആറ് വരെ നടക്കുന്ന എക്‌സിബിഷന്‍ നാളെ സമാപിക്കും.