രാജപുരം: ചെറുപനത്തടി സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിന്റെ 2021- 22 അധ്യയന വര്‍ഷത്തെ കള്‍ച്ചറല്‍ ഫെസ്റ്റ് ‘ഫിയസ്റ്റ 2k 22’ മാര്‍ച്ച് 12 തീയതി ശനിയാഴ്ച സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ച് അരങ്ങേറി. കൊറോണ മൂലം വീട്ടിനുള്ളില്‍ അകപ്പെട്ടുപോയ ബാല്യങ്ങള്‍ക്ക് സ്‌കൂള്‍ തുറന്നതിന് ശേഷം തങ്ങളുടെ കഴിവുകള്‍ പ്രദര്‍ശിപ്പിക്കാനുള്ള ഏറ്റവും മഹനീയമായ ഒരു അവസരമായിരുന്നു ഇത്.പനത്തടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ് ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫാ.ജോസ് കളത്തില്‍ പറമ്പില്‍ സ്വാഗതം ആശംസിച്ച ചടങ്ങില്‍ CFIC പ്രൊവിന്‍ഷ്യല്‍ ഫാ.ജോസ് മാത്യു പാറയില്‍ ,പനത്തടി ഫൊറോന വികാരി ഫാ.തോമസ് പട്ടാംകുളം , പനത്തടി ഗ്രാമ പഞ്ചായത്ത് മെമ്പര്‍മാരായ കെ കെ വേണുഗോപാല്‍, എന്‍ വിന്‍സെന്റ്, സെന്റ് മേരീസ് കോളേജ് ഡയറക്ടര്‍ ഫാ.ഷിബു മണ്ണാം ചേരില്‍, പ്രിന്‍സിപ്പല്‍ സി. ജീവ ചാക്കോ, സെന്റ് മേരീസ് സ്‌കൂള്‍ അഡ്മിനിസ്‌ടേറ്റര്‍ ഫാ. അനൂപ് വലിയ പറമ്പില്‍, പി ടി എ പ്രസിഡന്റ് സുരേഷ് ഫിലിപ്പ് , സ്റ്റാഫ് സെക്രട്ടറി വൈശാഖ് എ ബി എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. സെന്റ് മേരീസ് സ്‌കൂളിന്റെ ന്യൂസ് ബുള്ളറ്റിന്‍ ‘ ഫുട്ട് പ്രിന്റ്‌സ്’ CFIC പ്രൊവിന്‍ഷ്യല്‍ ഫാ.ജോസ് മാത്യു പാറയില്‍ പ്രകാശനം ചെയ്തു.