രാജപുരം: കിസാന്‍ സര്‍വീസ് സൊസൈറ്റി ബേളൂര്‍ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ അന്താരാഷ്ട്ര വനിതാ ദിനചാരണത്തോടനുബന്ധിച്ചു വനിതാവിങ് രൂപീകരണവും, ബോധവല്‍കരണ സെമിനാറും ഏഴാംമൈലില്‍ വച്ച് നടത്തി. പ്രസ്തുത പരിപാടിയില്‍ മാതൃക വനിതാ കര്‍ഷകരായ ശാന്ത വി കുണ്ടടുക്കം, സവിത സി പി ആനകല്ല്, ആനിയമ്മ രാജു മുക്കുഴി, ബീന ഷാജി പോര്‍കളം എന്നിവരെ ആദരിച്ചു. അനില്‍കുമാര്‍ എം(പ്രസിഡന്റ് കെ എസ് എസ് ബേളൂര്‍ യൂണിറ്റ് )അധ്യക്ഷത വഹിച്ച യോഗത്തില്‍ യൂണിറ്റ് സെക്രട്ടറി ജിജോമോന്‍ കെ സി സ്വാഗതം പറഞ്ഞു. യോഗം ഉല്‍ഘാടനം ചെയ്ത് കോടോം ബേളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ശ്രീജ പി സംസാരിച്ചു. സംഘടനയുടെ ദേശീയ ചെയര്‍മാന്‍ ജോസ് തയ്യില്‍ മുഖ്യ പ്രഭാഷണം നടത്തി. ഷൈലജ കെ (17ആം വാര്‍ഡ് മെമ്പര്‍ ), ശരണ്യ പി( സെക്രട്ടറി ഫാര്‍മേഴ്സ് വെല്‍ഫയര്‍ സൊസൈറ്റി, ഇരിയ ), കുഞ്ഞികൃഷ്ണന്‍ (1-ാം വാര്‍ഡ്മെമ്പര്‍ ) തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു. പുരുഷോത്തമന്‍ പി നന്ദി പറഞ്ഞു. പരിപാടിയില്‍ പങ്കാളികളായ എല്ലാവര്‍ക്കും പച്ചക്കറി തൈകള്‍ ഉപഹാരമായി നല്‍കി.