കോടോം ബേളൂര്‍ പഞ്ചായത്തില്‍ സോക്ക്പിറ്റുകളുടെ പ്രവൃത്തി ഉദ്ഘാടനം എംഎല്‍എ ഇ.ചന്ദ്രശേഖരന്‍ നിര്‍വഹിച്ചു.

രാജപുരം: കോടോം ബേളൂര്‍ പഞ്ചായത്തില്‍ 1700 സോക്ക്പിറ്റുകളുടെ പ്രവൃത്തി ഉദ്ഘാടനം പോര്‍ക്കളം കപ്പണ എസ്ടി കോളനിയില്‍ എം എല്‍ എ നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ലക്ഷ്മി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് എം.വിജയകുമാര്‍ പദ്ധതി വിശദീകരണം നടത്തി. പഞ്ചായത്ത് വൈസ്പ്രസിഡണ്ട് പി ദാമോദരന്‍, ബ്ലോക്ക് പഞ്ചായത്ത് , വികസനകാര്യസ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ രജനി കൃഷ്ണന്‍ , മെംബര്‍ പി.വി.ശ്രീലത, പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷരായ ശൈലജ, എന്‍.എസ്.ജയശ്രീ, ഗോപാലകൃഷ്ണന്‍, പഞ്ചായത്തംഗങ്ങളായ കെ.എം.കുഞ്ഞികൃഷ്ണന്‍,പി.കുഞ്ഞികൃഷ്ണന്‍, ബിന്ദുകൃഷ്ണന്‍ , ആന്‍സി ജോസഫ്, ജിനി ബിനോയ്, പി.ഗോപി, എന്‍.വി.ജഗന്നാഥ്, പി.ബിന്ദു, പി.ഷീജ, എസ്.നിഷാ, ബാലകൃഷ്ണന്‍,
കെ.രാജീവന്‍, അനില്‍കുമാര്‍, ജ്യോതി , പ്രസിഡന്റ് പി.ശ്രീജ സ്വാഗതവും സെക്രട്ടറി ജോസഫ് എം.ചാക്കോ നന്ദിയും പറഞ്ഞു.

Leave a Reply