രാജപുരം: .മഹിളാ കോണ്‍ഗ്രസ് കള്ളാര്‍ മണ്ഡലം പ്രസിഡന്റായി ബി രമ ചുമതലയേറ്റു .കള്ളാര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസില്‍ നടന്ന ചടങ്ങില്‍ മഹിളാ കോണ്‍ഗ്രസ് മുന്‍ മണ്ഡലം പ്രസിഡന്റ് ജോളി ജോണ്‍ അധ്യക്ഷത വഹിച്ചു.മഹിളാ കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി മീനാക്ഷി ബാലകൃഷണന്‍ ഉദ്ഘാടനം ചെയ്തു.മഹിളാ കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി ഉമാവതി, കളളാര്‍മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് എം എം സൈമണ്‍, പരപ്പബ്ലോക്ക് മെംബര്‍ രേഖ സി, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് മാരായ കാര്‍ത്യായനി അമ്മ, ത്രേസ്യാമ്മ ജോസഫ്, കളളാര്‍ പഞ്ചായത്ത് സ്റ്റാന്റിംഗ് കമിറ്റി ചെയര്‍പേഴ്‌സണ്‍ പി ഗീത, യൂത്ത് കോണ്‍ഗ്രസ് മണ്ഡലംപ്രസിഡന്റ് ജയരാജ്, ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് എം കെ മാധവന്‍ നായര്‍, കോണ്‍ഗ്രസ് കള്ളാര്‍ മണ്ഡലം വൈസ് പ്രസിഡന്റ് ബി അബ്ദുള്ള, മുന്‍ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് ഷാജിചാരാത്ത്, കിസാന്‍ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സുരേഷ് പിലിപ്പ്, ആദിവാസി കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സുന്ദരന്‍, മഹിളാ കോണ്‍ഗ്രസ്മണ്ഡലം വൈസ് പ്രസിഡന്റ് ലത ബാലകൃഷ്ണന്‍, എന്നിവര്‍ പ്രസംഗിച്ചു. ലീലാമ്മ ജോസ് സ്വാഗതവും മണ്ഡലം പ്രസിഡന്റ് രമ ബി നന്ദിയും പറഞ്ഞു.