
രാജപുരം: ഏക ആശ്രയമായ കുടിവെള്ളത്തില്‍ സമീപത്തെ പമ്പില്‍ നിന്നും ഡീസല്‍ കലരാന്‍ തുടങ്ങിയതോടെ പരാതിയുമായി വീട്ടുടമ പഞ്ചായത്ത് സെക്രട്ടറിയെ കണ്ടു. കോളിച്ചാലിലെ തൊഴുത്തുകര സൈമണ്‍ സ്റ്റീഫന്‍ എന്നയാളാണ് പരാതി നല്‍കിയത്. സമീപത്തുളള ഇന്ധന ടാങ്കിലെ ചോര്‍ച്ചയാണ് കിണറിലെ വെള്ളത്തില്‍ ഡീസല്‍ വ്യാപിക്കാന്‍ കാരണമെന്ന് ആരോപിക്കുന്നു. 4 ദിവസമായി വെള്ളത്തിന് ഡീസലിന്റെ മണമുണ്ടന്നറിഞ്ഞ വീട്ടുകാര്‍ കിണറിലെ വെള്ളം പൂര്‍ണമായും വറ്റിച്ചു പരിശോധിച്ചപ്പോഴാണ് ഉറവയില്‍ നിന്നും വരുന്ന വെള്ളത്തിനും ഡീസലിന്റെ മണം കണ്ടതിയത്.പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നല്‍കിയതിന തുടര്‍ന്ന് പഞ്ചായത്ത് സെക്രട്ടറി സുരേഷ് കുമാര്‍, ഭരണ സമതിയംഗങ്ങളായ എന്‍ വിന്‍സന്റ് ,രാധാ സുകുമാരന്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു.പരിശോധനയ്ക്ക് അയച്ച വെള്ളത്തിന്റെ പരിശോധനാ ഫലം ലഭിച്ചാലുടന്‍ ആവിശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് പഞ്ചായത്തധിക്യതര്‍ പറഞ്ഞു.