ദുബായില്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ച് ഹോളി ഫാമിലി ഹൈസ്‌കൂള്‍ പൂര്‍വ വിദ്യാര്‍ഥികള്‍ .

രാജപുരം : ഹോളി ഫാമിലി ഹൈസ്‌ക്കൂള്‍ യു എ ഇ കൂട്ടായ്മ ദുബായ് ഷാര്‍ജ അജ്മാന്‍ യൂണിറ്റിന്റെ പ്രഥമ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ദുബായ് ഖുസൈസ് ഇല്‍ ഉള്ള ക്യാപിറ്റല്‍ സ്‌കൂളില്‍ സംഘടിപ്പിച്ചു. 12 ടീമുകള്‍ മാറ്റുരച്ച ടൂര്‍ണമെന്റില്‍ ജെയ്മോന്‍ -ജെഫിന്‍ കൂട്ട്‌കെട്ട് വിജയികളായി . ടോണി -ഷൈന്‍, ടോം – ബിമിറ്റ് ടീമുകള്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി . പ്രസിഡന്റ് പ്രശാന്ത് തോമസ് ഉത്ഘാടനം ചെയ്തു. അംഗങ്ങളുടെയും അവരുടെ കുടുംബങ്ങളുടെയും സാന്നിധ്യം കൊണ്ട് മത്സരം ശ്രദ്ധേയമായി . രക്ഷാധികാരി ജോസ് കുഴിക്കാട്ടില്‍ , പ്രസിഡന്റ് പ്രശാന്ത് തോമസ്, ട്രഷറര്‍ ജെയ്‌സണ്‍ ചാക്കോ എന്നിവര്‍ വിജയികള്‍ക്ക് ട്രോഫി സമ്മാനിച്ചു . സംഘാടക സമിതി അംഗങ്ങളായ ടോം ഫിലിപ്, സനില്‍ ഫിലിപ്പ് , ജെയ്‌സണ്‍ ചാക്കോ എന്നിവരെ യോഗം അനുമോദിച്ചു . സെക്രെട്ടറി ജോജിഷ് ജോര്‍ജ് നന്ദി പറഞ്ഞു.

Leave a Reply