പൂടംകല്ല് ചാച്ചാജി ബഡ്സ് സ്പെഷൽ സ്കൂളിൽ ഭിന്നശേഷി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

പൂടംകല്ല് ചാച്ചാജി ബഡ്സ് സ്പെഷൽ സ്കൂളിൽ ഭിന്നശേഷി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

രാജപുരം : കള്ളാർ പഞ്ചായത്തും, പൂടംകല്ല് താലൂക്ക് ആശുപത്രിയും സംയുക്തമായി ചേർന്ന് പൂടംകല്ല് ചാച്ചാജി ബഡ്സ് സ്പെഷൽ സ്കൂളിൽ ഭിന്നശേഷി ക്കാർക്കായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. 126 പേർ പരിശോധനയ്ക്കെത്തി. പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.നാരായണൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പ്രിയ ഷാജി അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ സന്തോഷ് വി ചാക്കോ, പി.ഗീത, ബ്ലോക്ക് പഞ്ചായത്തംഗം സി.രേഖ, പഞ്ചായത്തംഗങ്ങളായ ബി.അജിത് കുമാർ, മെഡിക്കൽ ഓഫിസർ ഡോ.സി.സുകു, കോവിഡ് അസിസ്റ്റന്റ് നോഡൽ ഓഫിസർ വി.കെ.ഷിൻസി, ഹെൽത്ത് ഇൻസ്പെക്ടർമാരായ ബി.സി.നിഷോ കുമാർ, എൻ.ശ്രീകുമാർ, ഐസിഡിഎസ് സൂപ്പർവൈസർ പി.പിജി, ബഡ്സ് സ്കൂൾ പ്രധാനാധ്യാപിക ഡാലിയ എന്നിവർ പ്രസംഗിച്ചു.

Leave a Reply