ചെറുപനത്തടി സെന്റ് മേരീസ് കോളേജ് ആർട്സ് ഡേ ആഘോഷിച്ചു.
രാജപുരം: ചെറുപനത്തടി സെന്റ് മേരീസ് ആർട്സ് ആൻഡ് സയൻസ് കോളേജ് ആർട്സ് ഡേ ‘സർഗലയം’ അതിവിപുലമായി ആഘോഷിച്ചു. കോളേജ് ഡയറക്ടർ ഫാ.ഷിബു മണ്ണഞ്ചേരിൽ അധ്യക്ഷത വഹിച്ചു. സെന്റ് മേരിസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ പ്രിൻസിപ്പാൾ ഫാ.ജോസ് കളത്തിപറമ്പിൽ ഉദ്ഘാടനം നിർവഹിച്ചു. പ്രിൻസിപ്പൽ സിസ്റ്റർ ഡോ.ജീവ ചാക്കോ , സ്റ്റാഫ് സെക്രട്ടറി അനുജിത് ശശിധരൻ, യൂണിയൻ ചെയർമാൻ എസ് ടി.എബിൻ, ഫൈൻ ആർട്സ് സെക്രട്ടറി മുഹമ്മദ് റാസിക് എന്നിവർ പ്രസംഗിച്ചു. തുടർന്ന് വിദ്യാർത്ഥികളുടെ വിവിധ കലാമത്സാരങ്ങൾ അരങ്ങേറി.