വണ്ണാത്തിക്കാനം വട്ടിയാർകുന്ന് ചിങ്കം തറവാട് ദേവസ്ഥാന കളിയാട്ട ഉത്സവം മാർച്ച് 25 മുതൽ
രാജപുരം : വണ്ണാത്തിക്കാനം വട്ടിയാർകുന്ന് ചിങ്കം തറവാട് ദേവസ്ഥാന കളിയാട്ട ഉത്സവം മാർച്ച് 25 മുതൽ 28 വരെ നടക്കും. 25 ന് രാവിലെ ഗണപതിഹോമം, 9 ന് കലവറ നിറയ്ക്കൽ ഘോഷയാത്ര. വൈകിട്ട് 6 ന് ദീപാരാധന, തുടങ്ങൽ, ഗുരുകാരണവർ തെയ്യം, ബീരൻ തെയ്യം, പഞ്ചുരുളി തെയ്യം, കുടുംബ തെയ്യം തുടങ്ങൽ, കൊറത്തിയമ്മ, പുതിയ ബീരൻ തെയ്യം. 26 ന് 4 ന് കരിംചാമുണ്ഡിയമ്മയുടെ പുറപ്പാട്, പഞ്ചുരുളി തെയ്യത്തിന്റെ പുറപ്പാട്, ആട്ടക്കാരത്തിയമ്മ, കുടുംബ തെയ്യം, കല്ലുരുട്ടി, 6 ന് ദീപാരാ വിഷ്ണുമൂർത്തി കുളിച്ചുതോറ്റം, പൊട്ടൻ തെയ്യം തുടങ്ങൽ, മന്ത്രമൂർത്തി, കരിയപോതി, 27 ന് പൊട്ടൻ തെയ്യത്തിന്റെ അഗ്നിപ്രവേശം തുടർന്ന് ചുള്ളിക്കര ചാമുണ്ഡി, വിഷ്ണുമൂർത്തി, ഗുളികൻ, വിളക്കിലരിയോടെ സമാപനം.