രാജപുരം; കള്ളാര്‍ ഗ്രാമ പഞ്ചായത്തിന്റെയും പൂടുംകല്ല് താലൂക് ആശുപത്രിയുടെയും സംയുക്തഭിമുഖ്യത്തില്‍ കള്ളാര്‍ അടോടുകയ ടൗണില്‍ വച്ച് വിദഗ്ദ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു.നൂറിലധികം ആള്‍കാര്‍ പങ്കെടുത്ത പരിപാടി ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി,കള്ളാര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി. കെ. നാരായണന്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു സംസാരിച്ചു .ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സുരജിത് സ്വാഗതം പറഞ്ഞ ചടങ്ങില്‍ ക്ഷേമ കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഗീത പി അദ്യക്ഷത വഹിച്ചു സംസാരിച്ചു.പദ്മക്ഷി ടീച്ചര്‍ യോഗത്തില്‍ നന്ദി പ്രകാശിപ്പിച്ചു.താലൂക് ആശുപത്രി പൂടംകല്ല് മെഡിക്കല്‍ ടീം അംഗങ്ങള്‍ Dr. താജു തോമസ് ,ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എന്‍ ശ്രീകുമാര്‍, ഫര്‍മസിസ്‌റ് രഞ്ജിത, സംഗീത, ലാബ് ടെക്നിഷ്യന്‍ പ്രഭ,ജെ എച്ച് ഐ മാരായ .അജിത്, ഷീല തുടങ്ങിയവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി. അംഗന്‍വാടി വര്‍ക്കര്‍ ആഷാ പ്രവര്‍ത്തകര്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍ ,പൗര സമിതി അംഗങ്ങള്‍ ,സന്നദ്ധ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പ്രവര്‍ത്തങ്ങള്‍ക് നേതൃത്വം നല്‍കി.