റോഡ് നവീകരണത്തില്‍ എംഎല്‍എയുടെ ഒളിച്ചു കളിയെന്ന് കോണ്‍ഗ്രസ്

രാജപുരം : പൂടംകല്ല് – ചിറംങ്കടവ് പാത നവീകരണത്തിന്റെ കാരണം പറഞ്ഞ് അറ്റകുറ്റപ്പണിയൊന്നും നടത്താത്തതിനാല്‍ പല സ്ഥലത്തും പൊട്ടിപ്പൊളിഞ്ഞ് കിടക്കുകയാണ്. പ്രവൃത്തി നിളുകയും വീണ്ടും മഴക്കാലവും എത്തിയാല്‍ ഇതു വഴിയുള്ള യാത്ര ദുരിതമായി മാറും. ഇനി എങ്കിലും നിര്‍മാണ പ്രവര്‍ത്തി വേഗത്തിലാക്കാതെയുള്ള എംഎല്‍എയുടെ ഒളിച്ചുകളി അവസാനിപ്പിക്കുക, റോഡ് എത്രയും പെട്ടെന്ന് മെക്കാഡം ടാറിങ് പൂര്‍ത്തീകരിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് കള്ളാര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കള്ളാര്‍ ടൗണില്‍ വഴി തടയല്‍ സമരം നടത്തി. ഡിസിസി പ്രസിഡന്റ് ഹരീഷ് പി നായര്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ട് എം.എം.സൈമണ്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് ടി.കെ.നാരായണന്‍, എം.കെ.മാധവന്‍ നായര്‍ ,പി.സി.തോമസ്, ബി.അബ്ദുള്ള, സുരേഷ് ഫിലിപ്പ്, പ്രിയഷാജി, പി.ഗീത , സി.രേഖ , സന്തോഷ് ചാക്കോ , കെ.ഗോപി, റോയി, ജയരാജന്‍, വി.കെ.ബാലകൃഷ്ണന്‍ മാസ്റ്റര്‍, ബേബി എടാട്ട്, ബാബു കാരമൊട്ട, ചന്ദ്രന്‍ പാലംതടി, സി.സി.ബേബി, ജോണി എന്നിവര്‍ നേതൃത്വം നല്‍കി.

Leave a Reply