രാജപുരം: ചെറുപനത്തടി സെന്റ് മേരീസ് കോളേജ് വിദ്യാര്‍ത്ഥികളും സ്വകാര്യ ബസ്സ് ജീവനക്കാരും തമ്മില്‍ നടന്ന പ്രശ്‌നത്തില്‍ ഇന്നലെ ആരംഭിച്ച സ്വകാര്യ ബസ് സമരം പിന്‍വലിച്ചു. ബസ് ജീവനക്കാരെ മര്‍ദ്ദിച്ചതായി ജീവനക്കാര്‍ പറയുന്ന വിദ്യാര്‍ത്ഥികള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന പോലിസ് ഉറപ്പിലാണ് സമരം പിന്‍വലിച്ചത്.