പനത്തടി ടി ബി യൂണിറ്റ് ലോക ക്ഷയരോഗ ദിനാചരണം നടത്തി.

പനത്തടി ടി ബി യൂണിറ്റ് ലോക ക്ഷയരോഗ ദിനാചരണം നടത്തി.

രാജപുരം: പനത്തടി ടി.ബി. യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ലോക ക്ഷയരോഗ ദിനാചാരണം നടത്തി. കള്ളാർ പഞ്ചായത്ത് പ്രസിഡന്റ്‌ ടി.കെ.നാരായണൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ആരോഗ്യകാര്യ സ്ഥിരം സമതി അധ്യക്ഷൻ സന്തോഷ്‌ വി ചാക്കോ അധ്യക്ഷത വഹിച്ചു. പനത്തടി ബ്ലോക്ക്‌ മെഡിക്കൽ ഓഫീസർ ഡോ.സി.സുകു സ്വാഗതം പറഞ്ഞു. ബ്ലോക്ക്‌ പഞ്ചായത്തംഗം സി.രേഖ, വാർഡംഗം ഗംബി.അജിത് കുമാർ, പനത്തടി എം.ഒ.ടി സി ഡോ.പ്രവീൺ എസ് ബാബു, ഹെൽത്ത്‌ ഇൻസ്‌പെക്ടർമാരായ ബി.സി.നിഷോകുമാർ, എൻ.ശ്രീകുമാർ, എസ് ടി എസ് ഷാജി ജോസഫ്, പി എച്ച് എൻ ആനിയമ്മ,പനത്തടി എസ് ടി എൽ എസ് എം .രാജീവൻ എന്നിവർ സംസാരിച്ചു. കഴിഞ്ഞ വർഷത്തെ സബ് നാഷണൽ സർട്ടിഫിക്കേഷൻ സർവ്വേയിൽ പങ്കെടുത്ത ആശവർക്കർമാരായ കെ.രാധ, സരസ്വതി ബാലചന്ദ്രൻ എന്നിവരെയും, സബ് നാഷണൽ സർട്ടിഫിക്കേഷൻ സർവ്വേ സംസ്ഥാനത്ത് ഏറ്റവും നന്നായി പൂർത്തീകരിക്കുകയും, കേരളത്തെ പ്രതിനിധീകരിച്ചു ലോകക്ഷയരോഗ ദിനത്തിൽ ഡൽഹിയിൽവെച്ച് നടന്ന സർട്ടിഫിക്കറ്റ് വിതരണത്തിൽ പങ്കെടുത്തു കേരളത്തിന്‌ വേണ്ടി അവാർഡ് വാങ്ങിയ എണ്ണപ്പാറ ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർ എം.എം.നിമിഷ എന്നിവരെയും , ക്ഷയരോഗ നിർമാർജ്ജനയജ്ഞത്തിൽ സ്തുത്യർഹമായ സേവനമനുഷ്ടിക്കുന്ന ഡോ.ബീന എന്നിവരെയും ഗ്പഞ്ചായത്ത് പ്രസിഡന്റ്‌ ആദരിച്ചു.

Leave a Reply