ചുള്ളിക്കരയിൽ കെ എസ് ആർ ടി സി ബസിൽ സ്കൂട്ടർ ഉരസി സ്കൂട്ടർ യാത്രക്കാർക്ക് നിസാര പരുക്ക്.
രാജപുരം: ചുള്ളിക്കരയിൽ റോഡിലേക്ക് തെറിക്കുന്ന വെള്ളത്തിൽ നിന്നും രക്ഷപ്പെടാൻ സ്കൂട്ടർ സൈഡിലേക്ക് വെട്ടിച്ചപ്പോൾ കെ എസ് ആർ ടി സി ബസിൽ തട്ടി സ്കൂട്ടർ യാത്രക്കാർക്ക് നിസാര പരിക്ക്. തെയ്യം കലാകാരന്മാരായ അമ്പിലാടിയിലെ സുകുമാരൻ (38), ചേറ്റ് കല്ലിലെ രവി (40) എന്നിവർക്കാണ് പരിക്കേറ്റത്. ഇവർ പൂടംകല്ല് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. ചുള്ളിക്കര സച്ചിൻ ഫർണിച്ചർ ഷോപ്പിന് സമീപം പാതയോരത്ത് സ്ഥാപിച്ച കുടിവെള്ള ടാപ്പ് പൊട്ടി റോഡിലേക്ക് വെള്ളം തെറിച്ചിരുന്നു. കാഞ്ഞങ്ങാട് ഭാഗത്തു നിന്നും വന്ന സ്കൂട്ടർ വെള്ളം കണ്ടതോടെ വെട്ടിച്ചപ്പോൾ പിറകെ വന്ന കെ എസ് ആർ ടി സി ബസിൽ തട്ടുകയായിരുന്നെന്ന് പറയുന്നു.