ഏലിയാമ്മ സിബിക്ക് പനത്തടി പഞ്ചാത്തിന്റെ ആദരം.
രാജപുരം: സംസ്ഥാന തലത്തിൽ മികച്ച തേനീച്ച കർഷകയ്ക്കുള്ള അവാർഡ് കരസ്ഥമാക്കിയ പനത്തടിയിലെ ഏലിയാമ്മസിബിയെ പനത്തടി പഞ്ചായത്ത് ഭരണ സമിതി ആദരിച്ചു.. പ്രസിഡണ്ട് പ്രസന്ന പ്രസാദ് ഉപഹാരം നല്കി. വൈസ് പ്രസിഡണ്ട് പി.എം. കുര്യാക്കോസ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാർ, ഭരണ സമിതിയംഗങ്ങൾ, സെക്രട്ടറി മറ്റ് ജീവനക്കാർ എന്നിവർ പങ്കെടുത്തു.