കുരിശിന്റെ വഴിയിലൂടെയുള്ള യാത്ര ഏപ്രില്‍ 8 ന് .

രാജപുരം: യുദ്ധകെടുത്തികള്‍മൂലം സമാധാനം നഷ്ടപ്പെട്ട ലോക രാഷ്ട്രങ്ങള്‍ക്ക് വേണ്ടിയും ലോക സമാധാനത്തിനുവേണ്ടിയും വിവിധ ഇടവക സമൂഹത്തി ന്റെയും ആകാശ പറവകളുടെ കൂട്ടുകാരുടെയും സംയുക്താഭി മുഖ്യത്തില്‍ വര്‍ഷങ്ങളായി നല്‍പ്പാതാം വെള്ളിയാഴ്ച്ച നടത്താറുള്ള കുരിശിന്റെ വഴിയിലുടയുള്ള പാപ പരിഹാരയാത്ര ഏപ്രില്‍ 8 ന് രാവിലെ പാ ണത്തൂര്‍ സെന്റ് മേരീസ് ദേവാലയത്തില്‍ 5:45 നുള്ള വിശുദ്ധ കുര്‍ബാനയോടുകൂടി ആരംഭിച്ച് വൈകുന്നേരം 7 മണിക്കുള്ള വിശുദ്ധ കുര്‍ബാനയോടെ അമ്പലത്തറ ആകാശപറവകളുടെ സ്‌നേഹാലയത്തില്‍ സമാപിക്കുന്നു. വിവിധ സ്ഥലങ്ങളില്‍ ഫാ.ജോസഫ് പവ്വത്ത്, ഫാ.ജോസഫ് പുതുമന, ഫാ.സിബി കൊച്ചുമലയില്‍, ഫാ.ജോസഫ് കാളത്തിപറമ്പില്‍, ഫാ.തോമസ് പട്ടാംകുളം, ഫാ.ജോസഫ് ചെറുശ്ശേരി, ഫാ.ബെന്നി കന്നുവെട്ടിയേല്‍, ഫാ.ജിസ്മോന്‍ മഠത്തില്‍, ഫാ.ഡിനോ കുമ്പനിക്കാട്ട്, ഫാ.ജോര്‍ജ് പുതുപ്പറമ്പില്‍, ഫാ.ജോസഫ് കരിമ്പുഴിക്കല്‍, ഫാ.ജോസഫ് വെള്ളറക്കാട്ടില്‍, ഫാ.ജെയിംസ് പ്ലാക്കട്ട്, ഫാ.ബെന്നി വല്ല്യവീട്ടില്‍, ഫാ.ജേക്കബ് പല്ലോന്നില്‍, ഫാ.ജിജോ തടത്തില്‍ എന്നിവര്‍ സന്ദേശം നല്‍കും.

Leave a Reply