കുട്ടികള്‍ക്ക് നേരെ നടക്കുന്ന അതിക്രമം അവസാനിപ്പിക്കണം : ബാലസംഘം രാജപുരം വില്ലേജ് സമ്മേളനം.

രാജപുരം: കുട്ടികള്‍ക്ക് നേരെ നടക്കുന്ന അതിക്രമം അവസാനിപ്പിക്കണമെന്ന് ബാലസംഘം രാജപുരം വില്ലേജ് സമ്മേളനം ആവശ്യപ്പെട്ടു. അയ്യങ്കാവ് ആതിര നഗറില്‍ നടന്ന സമ്മേളനം ജില്ലാ ജോയിന്റ് സെക്രട്ടറി പ്രവിഷ പ്രമോദ് ഉദ്ഘാടനം ചെയ്തു. രൂപ രത്‌നാകരന്‍ അധ്യക്ഷത വഹിച്ചു. ബാലസംഘം സംസ്ഥാന പ്രസിഡന്റ് ശില്പ കോടോ സംഘടന റിപ്പോര്‍ട്ടും, വില്ലേജ് സെക്രട്ടറി അശ്വിന്‍ കൃഷ്ണ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സുനില്‍ പാറപ്പള്ളി, പി.കെ.രാമചന്ദ്രന്‍, ജോഷി ജോര്‍ജ്, എ.കെ .രാജേന്ദ്രന്‍, ഇ.കെ.സതിഷ് എന്നിവര്‍ സംസാരിച്ചു. ഇ.ആര്‍.രാജേഷ് സ്വഗതവും, സി കൃഷ്ണന്‍ നന്ദിയും പറഞ്ഞു. ഭാരവാഹികള്‍: അപര്‍ണ ഒരള (പ്രസിഡന്റ്), അശ്വിന്‍ കൃഷ്ണ ( സെക്രട്ടറി)ഇ.ആര്‍.രാജേഷ് (കണ്‍വീനര്‍), ഇ.കെ.സതീഷ് (കോര്‍ഡിനേറ്റര്‍)

Leave a Reply