ചെറുപനത്തടി ഗ്രീന്‍ ജെഎല്‍ജി ഉത്സവകാല കാര്‍ഷിക വിളവെടുപ്പ് നടത്തി.

രാജപുരം: ചെറുപനത്തടി ഗ്രീന്‍ ജെഎല്‍ജിയുടെ ഉത്സവകാല കാര്‍ഷിക വിളവെടുപ്പ് നടത്തി. പഞ്ചായത്തംഗം രാധാ സുകുമാരന്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് അംഗം എന്‍.വിന്‍സെന്റ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗം കെ.കെ.വേണുഗോപാല്‍ ആദ്യ വില്പന നടത്തി. ജെ. എല്‍. ജി അംഗങ്ങളായ കുസുമാവതി, ശാന്തകുമാരി തുടങ്ങിയവര്‍ പ്രസംഗിച്ചു. തണ്ണിമത്തന്‍, കോളിഫ്‌ലവര്‍, ക്യാബേജ് തുടങ്ങിയ ഇനങ്ങളാണ് വിളവെടുപ്പിന് തയ്യാറായത്.

Leave a Reply