ചുളളിക്കര പാലത്തില്‍ ഓട്ടോറിക്ഷ മറിഞ്ഞ് ആറ് പേര്‍ക്ക് പരിക്ക്.
രാജപുരം : ഇന്ന് നാല് മണിയോടെ ചുള്ളിക്കര പാലത്തിൽ പൂടംകല്ലിലെ ഓട്ടോറിക്ഷ മറിഞ്ഞ് കുട്ടികൾ അടക്കം യാത്രക്കാരായ 6 പേർക്ക് പരിക്കേറ്റു. ഡ്രൈവർ പൂടംകല്ല് ചെറ്റുകല്ലിലെ സുകു (37), ഭാര്യ റീന (29), മകൻ അവനീത് (7), ചേറ്റ്കല്ലിലെ ബിന്ദുവിന്റെ മക്കളായ അഭിനവ് (12), അനുശ്രീ (11), എടക്കടവിലെ കല്ലളന്റെ മകൻ മനോജ് (38) എന്നിവർക്കാണ് പരിക്കേറ്റത്. എല്ലാവരെയും കാഞ്ഞങ്ങാട് ജില്ല ആശുപത്രിയിലേക്ക് മാറ്റി. ചുള്ളിക്കര പാലത്തിന്റെ കൈവരിയിൽ ഇടിച്ച് മറിയുകയായിരുന്നു.