ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ മാനേജര്‍ ഫാ.ജോര്‍ജ് പുതുപ്പറമ്പില്‍ ആധ്യക്ഷത വഹിച്ചു. കള്ളാര്‍ പഞ്ചായത്തംഗം വനജ ഐയ്തു, സ്‌കൂള്‍ അലൂമിനി പ്രസിഡന്റ് കെ.ടി. മത്തായി, ഹെഡ് മാസ്റ്റര്‍ ബെന്നി, ഫിസിക്കല്‍ എജുക്കേഷന്‍ കെ.സി.ഡാനിഷ് , സ്‌പോര്‍ട്‌സ് പിടിഎ ഭാരവാഹി ശ്രീകാന്ത് പനത്തടി എന്നിവര്‍ സംസാരിച്ചു. യോഗത്തില്‍ കൊച്ചുമാരായ അമല്‍ ആന്റോ, ഡോണല്‍ ജോസഫ്, സ്‌പോര്‍ട്‌സ് മദര്‍ പി ടി എ ഭാരവാഹി മനോഹരി, ടീച്ചേഴ്സ്, രക്ഷിതാക്കള്‍ എന്നിവര്‍ സംബന്ധിച്ചു. വിവിധ സെഷനുകളായി 10 ദിവസങ്ങളിലായാണ് ക്യാമ്പ്. തുടര്‍ന്ന് സാധാരണ നിലയില്‍ പരിശീലനം തുടരുമെന്നും അധികൃതര്‍ പറഞ്ഞു.