101 വയസ്സായ ബാത്തൂർ കാരണവർക്ക് നാടിൻ്റെ സ്നേഹാദരം.
രാജപുരം: 101 വയസ്സായ ബാത്തുർ കാരണവർ അന്തിത്തിരിയൻ കുഞ്ഞി തീയ്യന് കോടോംബേളൂർ പഞ്ചായത്ത് 19-ാം വാർഡ് നേതൃത്വത്തിൽ ആദരിച്ചു. സി.എച്ച്.കുഞ്ഞമ്പു എം എൽ എ ഉൽഘാടനം ചെയ്തു. പി.ദാമോദരൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ രജനികൃഷ്ണൻ, വി.മാധവൻ നായർ, ഇ.കെ.ഷാജി, വി.ബാലകൃഷ്ണൻ ബാലൂർ, പി.എൽ.ഉഷ, സി. ബാബുരാജ്, അനൂപ്, കലാരഞ്ജിനി, നവീൻ രാജ് എന്നിവർ സംസാരിച്ചു. പ്രജിത്ത് സ്വാഗതവും ഗിരീഷ് ബാലൂർ നന്ദിയും പറഞ്ഞു.