കോളിച്ചാലിൽ ശുചീകരണം നടത്തി.

കോളിച്ചാലിൽ ശുചീകരണം നടത്തി.

രാജപുരം: പനത്തടി പഞ്ചായത്തിൽ മഴക്കാല പൂർവ്വ ശുചീകരണത്തിന്റെ ഭാഗമായി കോളിച്ചാൽ ടൗണിൽ നടന്ന ക്ലീനിംഗ് പ്രവർത്തനം പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.എം. കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. 13-ാം വാർഡ് മെമ്പർ വിൻസെന്റ് എൻ. ആദ്ധ്യക്ഷത വഹിച്ചു. ഒന്നാം വാർഡ് മെമ്പർ എൻ.മഞ്ജുഷ, എച്ച് ഐ, ജെഎച്ച് ഐ, ആശ വർക്കർമാർ, വ്യാപാരികൾ, രാഷ്ട്രീയ സന്നദ്ധ സംഘടനാ പ്രവർത്തകർ, ഹരിത കർമ്മ സേനാംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ, ബളാംതോട് ഹയർ സെക്കൻഡറി സ്കൂളിലെ എസ് പി സി കുട്ടികൾ എന്നിവർ പങ്കെടുത്തു.

Leave a Reply