രാജപുരം: കാലിച്ചാനടുക്കം ഗവന്‍മെന്റ് ഹൈസ്‌ക്കൂളില്‍ മികവുത്സവം സ്മാര്‍ട്ട് റും സമര്‍പ്പണം നടന്നുജില്ല പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ ഉദ്ഘാടനവും സ്മാര്‍ട്ട് റും സമര്‍പ്പണവും നടത്തി . ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ മെമ്പര്‍ പി.ശകുന്തള അദ്ധ്യക്ഷത വഹിച്ചു
പരപ്പ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ഭൂപേഷ് അനുമോദനം നടത്തി. എസ് പി.സി യൂണിറ്റിന് കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്ത് നല്‍കിയ പ്രെജക്ടര്‍ ലാപ് ടോപ്പ് കൈമാറല്‍
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ എന്‍ എസ് ജയശ്രീ നിര്‍വഹിച്ചു. ഹെഡ്മിസ്ട്രസ് ഷേര്‍ളി ജോര്‍ജ് സ്വാഗതം പറഞ്ഞു. പിടി എ പ്രസിഡന്റ് ടി.വി.ജയചന്ദ്രന്‍ മികവ് അവതരണം നടത്തി. ചടങ്ങില്‍ വെച്ച് മനോരമ നല്ലപാഠം ജില്ലയിലെ മികച്ച കോഡിനേറ്റര്‍മാരായി തെരഞ്ഞെടുക്കപ്പെട്ടവി.കെ ഭാസ്‌കരന്‍ ,പി പ്രമോദിനി, മുഖ്യമന്ത്രിയുടെ നവകേരള പോസ്റ്റ് ഡോക്ടറല്‍ ഫെല്ലോഷിപ്പ് നേടിയ പൂര്‍വ വിദ്യാര്‍ത്ഥിനി ജോയ്‌സ് ടി ജോസഫ് , സ്മാര്‍ട്ട് റൂം ഒരുക്കിയ ചിത്രകാരന്‍ കെ.വി.ജയചന്ദ്രന്‍ ,എല്‍ എസ് എസ് യു എസ് എസ് . ജേതാക്കള്‍, സ്‌കൗട്ട് ഗൈഡ് , എസ് പി സി.ജില്ല തല വിജയികള്‍ എന്നിവരെ അനുമോദിച്ചു. സീനിയര്‍ അസിസ്റ്റന്റ് കെ.പി ബാബു, സ്റ്റാഫ് സെകട്ടറി വി.വി.മിനി, എസ്.പി സി സി പി ഒ കെ.വി.പത്മനാഭന്‍ , ആ ഘോഷ കമ്മറ്റി കണ്‍വീനര്‍ വി.കെ.ഭാസ്‌കരന്‍ , സുരേഷ് കുമാര്‍ , മാളവിക എന്നിവര്‍ സംസാരിച്ചു