രാജപുരം: കണ്ണൂര്‍-കാസര്‍കോട് ജില്ലാ പ്രഫഷനല്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റ് ആന്‍ഡ് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ ചമയം നീലേശ്വരം മേഖല കമ്മിറ്റി എല്‍പി മുതല്‍ ഹയര്‍സെക്കന്‍ഡറിതലം വരെയുള്ള സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച സംസ്ഥാനതല ഡാന്‍സ് ഫെസ്റ്റ് ഫൈനല്‍ മത്സരം നീലേശ്വരം കോട്ടപ്പുറം വൈകുണ്ഠം ഓഡിറ്റോറിയത്തില്‍ നടന്നു. സമാപന സമ്മേളനം നീലേശ്വരം നഗരസഭ വാര്‍ഡ് കൗണ്‍സിലര്‍ റഫീഖ് കോട്ടപ്പുറം നിര്‍വഹിച്ചു. ചമയം നീലേശ്വരം മേഖല പ്രസിഡന്റ് രവീന്ദ്രന്‍ കൊട്ടോട അധ്യക്ഷത വഹിച്ചു. ചമയം ജില്ലാ പ്രസിഡന്റ് വിജയന്‍ ചെറുവത്തൂര്‍, രക്ഷാധികാരി അശോകന്‍ ചിലങ്ക, സെക്രട്ടറി രാജേഷ് ക്രിസ്റ്റല്‍, ട്രഷറര്‍ രമേശന്‍ കടിഞ്ഞിമൂല, മേഖല സെക്രട്ടറി ജോബി നവരസ, ട്രഷറര്‍ ര ഞ്ജിത്ത് മൂന്നാംകുറ്റി എന്നിവര്‍ പ്രസംഗിച്ചു. വാര്‍ഡ് കൗണ്‍സിലര്‍, കോട്ടപ്പുറം വൈകുണ്ഠം ക്ഷേത്രം പ്രസിഡന്റ് മലപ്പില്‍ സുകുമാരന്‍ എന്നിവര്‍ സമ്മാന വിതരണം നടത്തി. ഭരതനാട്യം, നാടോടി നൃത്തം ഇനങ്ങളില്‍ കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നും ഓണ്‍ലൈന്‍ മത്സരത്തിലൂടെ തിരഞ്ഞെടുക്കപ്പെട്ട 62 കുട്ടികളാണ് അവസാന മത്സരത്തില്‍ പങ്കെടുത്തത്. സമ്മാനാര്‍ഹരായ വിദ്യാര്‍ഥികളുടെ നൃത്താധ്യാപകര്‍, മികച്ച മേക്കപ്പ് ആര്‍ട്ടിസ്റ്റ്, കോസ്റ്റ്റ്റിയും ആര്‍ട്ടിസ്റ്റ് എന്നിവരെയും ആദരിച്ചു.