മോദി സര്‍ക്കാര്‍ ജനങ്ങളെ വിറക് അടുപ്പിലേക്ക് തന്നെ കൊണ്ടെത്തിക്കുകയാണെന്ന് യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ബി.പി.പ്രദീപ്കുമാര്‍.

രാജപുരം: കഞ്ഞികുടി മുട്ടിക്കുന്ന ഗ്യാസ് സിലിണ്ടര്‍ വില വര്‍ധനവിനെതിരെ യൂത്ത് കോണ്‍ഗ്രസ് കോടോം ബേളൂര്‍ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇരിയയില്‍ സംഘടിപ്പിച്ച പ്രതീകാത്മക വിറക് വിതരണ സമരം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. യുപിഎ സര്‍ക്കാര്‍ അധികാരത്തിലിരുന്നപ്പോള്‍ വകയറ്റത്തിന്റെ പേരില്‍ വ്യാപക സമരം നടത്തി ജനങ്ങള്‍ക്ക് മോഹന വാഗ്ദാനങ്ങള്‍ നല്കി രണ്ടാം തവണയും അധികാരത്തില്‍ തുടരുമ്പോള്‍ എല്ലാ അര്‍ത്ഥത്തിലും ജന ജീവിതം ദുസ്സഹമായിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു .ഗ്യാസ് വിലവര്ധനവിനെതിരെ യൂത്ത് കോണ്‍ഗ്രസ മണ്ഡലം തലങ്ങളില്‍ നടത്തുന്ന പ്രതീകാത്മക വിറക് വിതരണമാണ് ഇരിയയില്‍ നടന്നത് . യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ചിദേഷ് ചന്ദ്രന്‍ അധ്യക്ഷനായി.
കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ബാലചന്ദ്രന്‍ അടുക്കം, യൂത്ത് കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് രതീഷ് കാട്ടുമാടം, യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറിമാരായ അഖില്‍ അയ്യങ്കാവ്, വിനോദ് കള്ളാര്‍, കോണ്‍ഗ്രസ് നേതാക്കളായ കുഞ്ഞിരാമന്‍ അയ്യങ്കാവ്, പി.യു.പത്മനാഭന്‍ നായര്‍ , മുരളി പനങ്ങാട്, രവി നമ്പ്യാര്‍ കൂരാമ്പുഴ, സജീവന്‍ വയമ്പ്, ജിഷ്ണു പേരിയ, രാജേഷ് കൂരാമ്പുഴ, അനൂപ് പാക്കം, രാജേഷ് പാണാംകോട്എന്നിവര്‍ സംസാരിച്ചു

Leave a Reply