രാജപുരം: ബളാല്‍ ഇടവകയുടെ നേതൃത്വത്തില്‍ അനുമോദന സമ്മേളനം സംഘടിപ്പിച്ചു. ഇടവക വികാരി ഫാ.ജോര്‍ജ് ഇലവുംകുന്നേല്‍ അധ്യക്ഷത വഹിച്ചു. തലശ്ശേരി അതിരൂപതയുടെ വികാരി ജനറാള്‍ മോണ്‍സിഞ്ഞോര്‍ മാത്യു ഇളംതുരുത്തിപടവില്‍ അനുഗ്രഹ പ്രഭാഷണവും ഉപഹാര സമര്‍പ്പണവും നടത്തി. കൃഷി വകുപ്പിന്റെ 2020 -21 വര്‍ഷത്തെ പച്ചക്കറി കൃഷിയുമായി ബന്ധപ്പെട്ട് വിഞ്ജാന വ്യാപനം നടത്തിയ കൃഷി ഓഫീസര്‍മാരില്‍ സംസ്ഥാന തലത്തില്‍ രണ്ടാം സ്ഥാനം നേടിയ ബളാല്‍ കൃഷി ഓഫീസര്‍ ഡോ.അനില്‍ സെബാസ്റ്റ്യന്‍ , 2020 -21 വര്‍ഷത്തില്‍ സംസ്ഥാനത്തെ മികച്ച യുവ കര്‍ഷകന്‍ മനു ജോയ് തയ്യില്‍, ഇക്കണോമിക്‌സില്‍ പിഎച് ഡി നേടിയ ഡോ.ജോബി തോമസ് ,
മറൈന്‍ ജിയോളജിയില്‍ പിഎച് ഡി നേടിയ ജിതിന്‍ ജോസ് , പ്രധാനമന്ത്രിയുടെ റിസേര്‍ച് ഫെല്ലോഷിപ്പ് സ്‌കോളര്‍ഷിപ് ലഭിച്ച ജെസ്ന മാത്യു എന്നിവരെ അഭിനന്ദിച്ചു. കോവിസ് കാലത്തേ സമഗ്ര സംഭാവനകള്‍ക്ക് ബ്ലോക്ക് കുടുംബരോഗ്യ കേന്ദ്രം വെള്ളരിക്കുണ്ടിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ അജിത്ത് സി ഫിലിപ്പ്, രഞ്ജിത്ത് ലാല്‍ ,
ബളാല്‍ ഇടവകയിലെ കോവിഡ് മുന്നണി പോരാളികളായ സുനില്‍ കെ കണ്ടത്തില്‍ , നിഖില്‍ മാത്യു, ജിപ്‌സണ്‍ മണക്കാട്ട് , ടോണി ചേപ്പ്കാലായില്‍, ഡെല്‍ബിന്‍ ജിം മാത്യു, ടിജോ കപ്പലുമാക്കല്‍ എന്നിവരെ ആദരിച്ചു. ഷാജന്‍ പൈങ്ങോട്ട് സ്വാഗതവും , ജോസ് തേക്കുംകാട്ടില്‍ നന്ദിയും പറഞ്ഞു