പനത്തടി പാണ്ഡ്യാലക്കാവ് ദുർഗാ ഭഗവതി ക്ഷേത്രത്തിൽ പച്ചക്കറി വിളവെടുത്തു.
രാജപുരം: പനത്തടി പാണ്ഡ്യാലക്കാവ് ദുർഗാ ഭഗവതി ക്ഷേത്ര നവീകരണ പുനഃപ്രതിഷ്ഠാ ബ്രഹ്മകലശ ഉത്സവത്തോടനുബന്ധിച്ച് നടത്തിയ പച്ചക്കറി കൃഷി വിളവെടുപ്പ് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ ഷിനോജ് ചാക്കോ ഉദ്ഘാടനം ചെയ്തു. ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് പി.വി.കുഞ്ഞിക്കണ്ണൻ അധ്യക്ഷത വഹിച്ചു. പനത്തടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എം.കുര്യാക്കോസ്, വാർഡംഗം എൻ.വിൻസന്റ്, കെ.കെ.വേണുഗോപാൽ, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ കൂക്കൾ രാഘവൻ, ആഘോഷ കമ്മിറ്റി ട്രഷറർ എച്ച്.വിഘ്നശ്വര ഭട്ട്, വി.കുമാരൻ മഠത്തിൽ, മാതൃസമിതി പ്രസിഡന്റ് ഗീത ഗംഗാധരൻ, സിഡിഎസ് പ്രസിഡന്റ് ആർ.സി.രജനി ദേവി, പനത്തടി കൃഷി അസിസ്റ്റന്റ് ചഞ്ചല, എന്നിവർ പ്രസംഗിച്ചു.