പൊടവടുക്കം ശ്രീധര്‍മ്മശാസ്ത്രാ ക്ഷേത്ര നവീകരണ അഷ്ടബന്ധ ബ്രഹ്മകലശ മഹോത്സവം 22 മുതല്‍ 27 വരെ .

പൊടവടുക്കം ശ്രീധര്‍മ്മശാസ്ത്രാ ക്ഷേത്ര നവീകരണ അഷ്ടബന്ധ ബ്രഹ്മകലശ മഹോത്സവം 22 മുതല്‍ 27 വരെ .

രാജപുരം: പൊടവടുക്കം ശ്രീധര്‍മ്മശാസ്ത്രാ ക്ഷേത്രത്തില്‍ നവീകരണ അഷ്ടബന്ധ ബ്രഹ്മകലശ മഹോത്സവം 22 മുതല്‍ 27 വരെ വിവിധ പരിപാടികളോടെ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. 19 വര്‍ഷങ്ങള്‍ക്ക് ശേഷം നടക്കുന്ന മഹോത്സവത്തിന് ഇരിവല്‍ ഐ.കെ.കേശവന്‍ വാഴുന്നവര്‍ കാര്‍മ്മികത്വം വഹിക്കും. 22ന് രാവിലെ 9.30ന് നടക്കുന്ന കലവറ നിറയ്ക്കലേടെ ആഘോഷങ്ങള്‍ക്ക് തുടക്കമാകും. തുടര്‍ന്ന് വൈകിട്ട് അഞ്ചിന് ആചാര്യവരവേല്‍പ്പ് നടക്കും. ആറ് ദിവസങ്ങളിലായി നടക്കുന്ന മഹോത്സവം വിവിധ പൂജകളും. കലാപരിപാടികളും നടക്കും. വിവിധ ദിവസങ്ങളിലായി ഭജന, സര്‍വ്വൈശ്വര്യ വിളക്ക് പൂജ, പൂരക്കളി, ഓട്ടന്‍ തുള്ളല്‍, തായമ്പക, തിരുവാതിര, മഹാഗണപതിഹോമം എന്നിവ നടക്കും. 27ന് രാവിലെ 8.39നും 9.34നും ഇടയില്‍ അഷ്ടബന്ധക്രിയ ബ്രഹ്മകലശാഭിഷേകം, തുടര്‍ന്ന് ഭൂതബലി എഴുന്നള്ളത്ത്. വാര്‍ത്ത സമ്മേളനത്തില്‍ ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ വി.മാധവന്‍ നായര്‍ ബളാല്‍, കണ്‍വീനര്‍ എ.നാരായണന്‍ നായര്‍, സി.തമ്പാന്‍ നായര്‍, വി.കരുണാകരന്‍ നായര്‍, പി.സുരേഷ്, വി.ബാലകൃഷ്ണന്‍ നായര്‍, വി.കുഞ്ഞിക്കണ്ണന്‍ നായര്‍, വി.ദിവാകരന്‍ നായര്‍ എന്നിവര്‍ പങ്കെടുത്തു.

Leave a Reply