രോഗം ബാധിച്ച തെങ്ങുകൾ സിപിസിആർഐ ശാസ്ത്രജ്ഞർ സന്ദർശിച്ചു.

രോഗം ബാധിച്ച തെങ്ങുകൾ സിപിസിആർഐ ശാസ്ത്രജ്ഞർ സന്ദർശിച്ചു.

രാജപുരം: കള്ളാർ പഞ്ചായത്തിൽ രോഗം ബാധിച്ച തെങ്ങുകൾ കാസർകോട് സിപി സി ആർ ഐ സയന്റിസ്റ്റ് ഡോ. ഡാലിയയുടെ നേതൃത്വത്തിൽ എത്തിയ സംഘം പരിശോധിച്ച് സാമ്പിളുകൾ ശേഖരിച്ചു. പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ തെങ്ങുകൾ അജ്ഞാത രോഗം ബാധിച്ച് കരിഞ്ഞുണങ്ങുന്നതായി പരാതിയുണ്ടായിരുന്നു. വാർഡംഗം എം.കൃഷ്ണകുമാർ, കള്ളാർ കൃഷി ഭവൻ കൃഷി അസി.കെ.മണികണ്ഠൻ, ഫീൽഡ് അസി.കെ.രജനി, കർഷകൻ രഞ്ജിത്ത് നമ്പ്യാർ എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.

Leave a Reply