കോടോത്ത് സ്കൂളിലെ എസ് പി സി യൂണിറ്റ് റാണിപുരത്തേക്ക് ട്രക്കിങ് സംഘടിപ്പിച്ചു.

കോടോത്ത് സ്കൂളിലെ എസ് പി സി യൂണിറ്റ് റാണിപുരത്തേക്ക് ട്രക്കിങ് സംഘടിപ്പിച്ചു.

രാജപുരം: കോടോത്ത് ഡോ:അംബേദ്കർ ഗവ ഹയർ സെക്കണ്ടറി സ്കൂൾ എസ്.പി.സി. യുടെ നേതൃത്വത്തിൽ ഏകദിന ഹൈക്കിംഗ് ടൂറിസ്റ്റ് കേന്ദ്രമായ റാണിപുരത്തേക്ക് ഏകദിന ഹൈക്കിംഗ്
നടത്തി. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള അഭേദ്യമായ ബന്ധത്തെക്കുറിച്ചും പ്രകൃതിയെ സംരക്ഷിക്കേണ്ടതിന്റെ ഉത്തരവാദിത്വത്തെക്കുറിച്ചുമുള്ള ക്ലാസി സി. പ്രകാശൻ മാസ്റ്റർ നൽകി. പ്രകൃതിയോട് ചേർന്നുള്ള യാത്ര കുട്ടികളെ ആഹ്ലാദഭരിതരാക്കി. ഹൈക്കിംഗിന് നേതൃത്വം നൽകിയത് എസ്.പി.സി യുടെ ചുമതലയുള്ള സിപിഒ കെ.ജനാർദ്ദനൻ , അധ്യാപകരായ കെ.എ.സുകുമാരൻ , കെ.സുനിത, സി.പ്രകാശൻ എന്നിവർ നേതൃത്വം നൽകി.

Leave a Reply