കോടോം ബേളൂർ പഞ്ചായത്തിൽ ഹരിത മിത്രം ഗാർബേജ് ആപ് പരിശീലനം നടന്നു.

കോടോം ബേളൂർ പഞ്ചായത്തിൽ ഹരിത മിത്രം ഗാർബേജ് ആപ് പരിശീലനം നടന്നു.

രാജപുരം: നവ കേരളം കർമ്മ പദ്ധതി – 2 ഭാഗമായി മാലിന്യ പരിപാലനം കാര്യക്ഷമമായി നടപ്പിലാക്കുക എന്ന ഉദ്ദേശത്തോടെ പുതിയ സങ്കേതിക വിദ്യ ആവിഷ്ക്കരിച്ച് നടപ്പിലാക്കുന്ന “ഹരിത മിത്രം ഗാർബേജ് ആപ് – പരിചയപ്പെടുത്തിയുള്ള പരിശീലനം ഇന്ന് കോടോം – ബേളൂർ പഞ്ചായത്തിൽ നടന്നു.
പഞ്ചായത്ത് പ്രസിഡണ്ട് പി.ശ്രീജ ഉദ്ഘാടനം ചെയ്തു. വിവിധ സെഷനുകൾ റിസോഴ്സ് പഴ്സൻമാരായ സി.വിജയൻ, സനോജ്, കെൽട്രോൺ എന്നിവർ ക്ലാസെടുത്തു.
പഞ്ചായത്ത് സിക്രട്ടറി ജോസഫ് എം.ചാക്കോ സ്വാഗതവും വിഇഒ, അശോകൻ നന്ദിയും പറഞ്ഞു. ജനപ്രതിനിധികൾ, സി ഡി എസ് മെമ്പർമാർ, ഹരിത കർമ്മ സേന അംഗങ്ങൾ എന്നിവർ പരിശീലനത്തിൽ പങ്കാളികളായി.

Leave a Reply