അന്താരാഷ്ട്ര പുകയില വിരുദ്ധ ദിനത്തിന്റെ ഭാഗമായി ബോധവത്ക്കരണ ക്ലാസ്സും സ്വയം പ്രതിരോധ പരിശീലനവും സംഘടിപ്പിച്ചു.

അന്താരാഷ്ട്ര പുകയില വിരുദ്ധ ദിനത്തിന്റെ ഭാഗമായി ബോധവത്ക്കരണ ക്ലാസ്സും സ്വയം പ്രതിരോധ പരിശീലനവും സംഘടിപ്പിച്ചു.

രാജപുരം: കുടുംബശ്രീ ജില്ലാ മിഷൻ കാസർഗോഡ്, കോടോം ബേളൂർ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി ഡി എസ്, ജിആർസി , ബാലസഭ എന്നിവയുടെ നേതൃത്വത്തിൽ
അന്താരാഷ്ട്ര പുകയില വിരുദ്ധ ദിനത്തിന്റെ ഭാഗമായി രക്ഷിതാക്കൾക്കും കുട്ടികൾക്കും വേണ്ടി ബോധവത്ക്കരണ ക്ലാസ്സും സ്വയം പ്രതിരോധ പരിശീലനവും നടത്തി. പരിപാടി പഞ്ചായത്ത് പ്രസിഡണ്ട് പി.ശ്രീജ ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് ചെയർപേഴ്സൺ സി.ബിന്ദു അദ്ധ്യക്ഷത വഹിച്ചു. വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.ശൈലജ, കമ്മ്യൂണിറ്റി കൗൺസിലർ കെ.വി തങ്കമണി എന്നിവർ സംസാരിച്ചു. കേരള പോലീസ് വനിത സെൽ ട്രെയിനിംഗ് ടീം അംഗങ്ങളായ എസ് സി പി ഒ ടി.വി.സജിത, സി.പി.ഒ സൈദ വിജേഷ്, സിപി.ഒ പ്രസീദ എന്നിവർ പരിശീലനം നൽകി.യോഗത്തിൽ ബാലസഭ റിസോഴ്സ് പേഴ്സൺ ലളിത സ്വാഗതവും സി.ഡി.എസ് മെമ്പർ വിജയലളിത നന്ദിയും പറഞ്ഞു.

Leave a Reply