എസ് വൈഎസ് പാണത്തൂർ സർക്കിൾ പരിസ്ഥിതി ദിനം ആചരിച്ചു.

എസ് വൈഎസ് പാണത്തൂർ സർക്കിൾ പരിസ്ഥിതി ദിനം ആചരിച്ചു.

രാജപുരം: പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം ഓർമ്മിപ്പിക്കുന്നതിന്റെ ഭാഗമായി ജൂൺ 5ന് പരിസ്ഥിതി ദിനത്തിൽ എസ്. വൈ. എസ് വൃക്ഷ തൈ നടൽ സംഘടിപ്പിച്ചു. പാണത്തൂർ സർക്കിൾ തല വൃക്ഷതൈ നടലിന്റെ ഉത്ഘാടനം അയ്യങ്കാവ് ഇസ്സത്തുൽ ഇസ്ലാം മസ്ജിദ് പരിസരത്ത് വെച്ച് കള്ളാർ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.ഗോപി മസ്ജിദ് പ്രസിഡന്റ്‌ കെ.അബ്ദുല്ല ഹാജിക്ക് തൈ നൽകി നിർവഹിച്ചു. കെ. അബ്ദുല്ല ഹാജി അധ്യക്ഷത വഹിച്ചു. സർക്കിൾ കമ്മിറ്റി പ്രസിഡന്റ്‌ അസ്അദ് നഈമി, എസ്. വൈ. എസ് സോൺ ഫിനാൻഷ്യൽ സെക്രട്ടറി ഷിഹാബുദീൻ അഹ്സനി, സർക്കിൾ സാന്ത്വനം സെക്രട്ടറി എ.ഹമീദ്, ഇബ്രാഹിം മൗലവി, അബ്ദുൽ റഹിമാൻ നൂറാനി എന്നിവർ ആശംസപ്രസംഗം നടത്തി. സർക്കിൾ കമ്മിറ്റി സെക്രട്ടറി കെ.പി.നൗഷാദ് നന്ദി പറഞ്ഞു.

Leave a Reply